‘ഋതുമതിയെ ആചാരമതിലാല്‍ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യന്‍’; ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന ഗാനവുമായി ബിജിബാല്‍

ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന അയ്യപ്പ ഭക്തി ഗാനവുമായി പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാല്‍. അയ്യന്‍ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്. ഗാനത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രയാഗ് മുകുന്ദനാണ്

‘ഋതുമതിയെ ആചാരമതിലാല്‍ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യന്‍’ എന്ന വരികള്‍ നിലവിലെ വിവാദങ്ങള്‍ക്കെല്ലാമുള്ള പ്രതികരണം കൂടിയാണ്. അയ്യപ്പന്റെ മുന്നില്‍ സ്ത്രീ എന്നോ പുരുഷന്‍ എന്നോ വേര്‍തിരിവ് ഇല്ലെന്നും, യുവതികളെ ആചാരമതില്‍ കൊണ്ട് അയ്യപ്പന്‍ ഒരിക്കലും തടയില്ലെന്നും ഗാനത്തില്‍ വ്യക്തമാക്കുന്നു.

‘നീ തന്നെയാണു ഞാനെന്നോതി നില്‍ക്കുന്ന കാനന ജ്യോതിയാണയ്യന്‍’ എന്ന തുടങ്ങുന്ന ഗാനം ബോധി സൈലന്റ് സ്‌കേപ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്.

error: Content is protected !!