മീടു വെളിപ്പെടുത്തലിന് ശേഷം അവസരങ്ങള്‍ നഷ്ടമായി ; ചിന്മയി

മീടുവിന് ശേഷം അവസരങ്ങള്‍ നഷ്ടമായെന്ന വെളിപ്പെടുത്തലുമായി ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയി. മുമ്പ് പ്രതിദിനം മൂന്ന് ഗാനങ്ങള്‍ ആലപിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ മീടുവിന് ശേഷം തനിക്ക് അവസരം കുറഞ്ഞെന്നും ചിന്മയി പറഞ്ഞു. ’96 എന്ന ചിത്രത്തിലെ ‘കാതലെ കാതലെ’ എന്ന ഹിറ്റ് ഗാനം ആലപിച്ചത് ഞാനാണ്. ഒരു ഗാനം ഹിറ്റായാല്‍ അടുത്ത മാസംവരെയും നല്ല അവസരങ്ങള്‍ വരാറുണ്ടായിരുന്നു. എന്നാല്‍ വൈരമുത്തുവിനെതിരായ ആരോപണത്തിന് ശേഷം അവസരങ്ങള്‍ കുറയുകയാണുണ്ടായതെന്ന് ‘ചിന്മയി പറഞ്ഞു.

മാസത്തില്‍ ഏകദേശം 15ഓളം ഗാനങ്ങള്‍ താന്‍ പാടാറുണ്ട്,അതില്‍ 5എണ്ണവും തമിഴായിരിക്കുമായിരുന്നു. കൂടാതെ ഇതിന് മുന്‍പേ തന്നെ ഡബ്ബിംങ് യൂണിയന്‍ പുറത്താക്കിരുന്നു. 2016 ല്‍ ഞാന്‍ ഫീസ് ആയി 5,000 രൂപ അടച്ചതിന് ശേഷമാണ് ഇരുമ്പ് തിറൈയിലും 96ലും അവസരം ലഭിച്ചത്. അന്നൊന്നും എന്തെങ്കിലും പറയുകയോ നടപടിയെടുക്കുകയോ ചെയ്യാത്തവരാണ് മീടുവിന് ശേഷം രംഗത്തെത്തിരിക്കുന്നതെന്ന് ചിന്മയി വ്യക്തമാക്കി. തമിഴിലെ തിരക്കേറിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ഗായികയുമാണ് ചിന്മയി ശ്രീപാദ. 96 അടക്കമുള്ള ചിത്രങ്ങളില്‍ തൃഷയ്ക്ക് ശബ്ദം നല്‍കിയത് ചിന്മയിയാണ്.

ഗാനരചയിതാവ് വൈരമുത്തുവിനെതിരെയുള്ള തുറന്നുപറച്ചിലുകള്‍ക്ക് പിന്നാലെ നിരവധിപേര്‍ ചിന്മയിക്ക് പിന്തുണയുമായി എത്തിയിരുന്നെങ്കിലും രൂക്ഷമായ വിമര്‍ശനവും നേരിടേണ്ടി വന്നിരുന്നു.രണ്ടുവട്ടം വൈരമുത്തു തന്നോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചിരുന്നും സഹകരിച്ചില്ലെങ്കില്‍ തന്റെ കരിയര്‍ നശിപ്പിക്കുമെന്നും വൈരമുത്തു ഭീഷണിപ്പെടുത്തിയതായ് ചിന്മയി ആരോപിച്ചിരുന്നു.

error: Content is protected !!