ഹണി റോസ് ബിസിനസ്സിലേക്ക്

ബിസിനസ്സ് രംഗത്തേക്ക് ചുവടുവെച്ച് നടി ഹണി റോസ്. ഹണി എന്ന ബ്രാന്‍ഡ് നെയിമില്‍ രാമച്ചം കൊണ്ടുള്ള ബാത്ത് സ്‌ക്രബാണ് ഹണി വിപണിയിലെത്തിക്കുന്നത്. സംരംഭത്തിന്റെ വിപണനോദ്ഘാടനം ഇന്ന് വൈകിട്ട് ലുലു മാളില്‍ നടക്കും. സിനിമാ രംഗത്തെ ഏതാനും സഹപ്രവര്‍ത്തകര്‍ ചടങ്ങിനെത്തും. ഉദ്ഘാടകന്‍ ആരെന്നത് സര്‍പ്രൈസ് ആയിരിക്കുമെന്ന് ഹണി റോസ് അറിയിച്ചു.

20 വര്‍ഷമായി ഹണിയുടെ പിതാവ് രാമച്ചം ഉപയോഗിച്ചുള്ള ബാത്ത് സ്‌ക്രബര്‍ ഉല്‍പാദന വിപണിയില്‍ സജീവമാണ്. മാതാവായ റോസ് തോമസും ഈ രംഗത്ത് സജീവമാണ്, ഇതിന് പിന്നാലെയായാണ് ഹണിയും ഇവര്‍ക്കൊപ്പം ചേരുന്നത്. നാട്ടിലെ കുറച്ച് വനിതകള്‍ക്കും കര്‍ഷകര്‍ക്കും ജീവിത വരുമാനം ഉണ്ടാകുന്നതില്‍ സന്തോഷമുണ്ടെന്ന് താരം പറയുന്നു. രാമച്ചം സ്‌ക്രബറിനൊപ്പം സിന്തറ്റിക് മോഡലും വിപണിയിലെത്തിക്കുന്നുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയും മറ്റും പ്രാദേശിക വിപണിയിലെത്തിക്കാനാണ് തീരുമാനം.

error: Content is protected !!