തമിഴ്‌നാടിന് സഹായം: മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് വിജയ് സേതുപതി

ഗജ കൊടുങ്കാറ്റ് ദുരിതം വിതച്ച തമിഴ്‌നാടിനായി സഹായം നല്‍കിയ കേരള സര്‍ക്കാരിന് നന്ദി അറിയിച്ച് പ്രശസ്ത തമിഴ് നടന്‍ വിജയ് സേതുപതി.കൊടുങ്കാറ്റ് ബാധിച്ചവര്‍ക്കായി അടുത്ത ദിവസം തന്നെ ദുരിതാശ്വാസ സാമഗ്രികള്‍ അയക്കുകയും പിന്നീട് പത്തുകോടി പ്രഖ്യാപിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നടപടിയെ നന്ദിയോടെയും സന്തോഷത്തോടെയും വണങ്ങുന്നുവെന്ന് സേതുപതി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട്ടില്‍ ആഞ്ഞടിച്ചതിന് അടിയന്തര സഹായങ്ങളുമായി കേരളം മുന്നോട്ട് വന്നിരുന്നു. അവശ്യ വസ്തുകളും മരുന്നുകളും കൂടാതെ കെഎസ്ഇബി ജീവനക്കാരേയും തമിഴ്‌നാട്ടിലേക്ക് അയച്ച സംസ്ഥാനം സാധ്യമായ എല്ലാ സഹായവും ചെയ്യാമെന്ന് തമിഴ്‌നാടിനെ അറിയിച്ചിരുന്നു.

വിജയ് സേതുപതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

‘തമിഴ്‌നാട്ടില്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചതിന് അടുത്ത ദിവസം തന്നെ ദുരിതാശ്വാസ സാമഗ്രികള്‍ അയച്ചത് കൂടാതെ തമിഴരുടെ ദുഖത്തില്‍ പങ്കു ചേര്‍ന്ന് കൊണ്ട് ഇപ്പോള്‍ പത്തുകോടി രൂപ ദുരിതാശ്വാസ സഹായവും പ്രഖ്യാപിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അവര്‍കളുടെ സഹായ മനസ്‌കതയ്ക്കും സഹോദരസ്‌നേഹത്തിനും മുന്നില്‍ ഞാന്‍ വണങ്ങുന്നു.’

-വിജയ് സേതുപതി

error: Content is protected !!