ജയറാമിന്റെ നായികയായി ദിവ്യ പിള്ള

ജയറാം ചിത്രം ഗ്രാന്‍ഡ്ഫാദറില്‍ നായികയായി ദിവ്യ പിള്ള . ഫഹദ് ഫാസിലിന്റെ അയാള്‍ ഞാനല്ല, പൃഥ്വിരാജിന്റെ ഊഴം തുടങ്ങിയ ചിത്രങ്ങളില്‍ നായികയായ ദിവ്യ മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസില്‍ പൊലീസ് ഓഫീസറായും അഭിനയിച്ചിട്ടുണ്ട്. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ഗ്രാന്‍ഡ്ഫാദറില്‍ ജയറാമിനെ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ വേഷമാണ് ദിവ്യ അവതരിപ്പിക്കുന്നത്.

കുട്ടനാടന്‍ മാര്‍പാപ്പയ്ക്കു ശേഷം അച്ചിച്ച സിനിമാസിന്റെ ബാനറില്‍ ഹസീഫ് ഹനീഫ്, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഷാനി ഖാദര്‍ തിരക്കഥയും സംഭാഷണവും രചിക്കുന്നു. സമീര്‍ ഹഖ് ഛായാഗ്രഹണവും വിഷ്ണു മോഹന്‍ സിത്താര സംഗീത സംവിധാനവും നിര്‍വഹിക്കും. റഹാ ഇന്റര്‍ നാഷണല്‍ ചിത്രം തിയേറ്ററുകളില്‍ എത്തിക്കും.ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആലപ്പുഴയില്‍ തുടങ്ങും.

error: Content is protected !!