വള്ളം കളിയുടെ മണ്ണില്‍ കാണികള്‍ക്ക് ഓളമായി ഇനി ലാലേട്ടന്റെ തിയേറ്ററും…

ഹരിപ്പാട്: ആലപ്പുഴയിലെ സിനിമാപ്രേമികള്‍ക്കായി ഹരിപ്പാട് തന്റെ പുതിയ തിയേറ്ററുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ലാലേട്ടന്‍. ‘മോഹന്‍ലാല്‍ സിനിപ്ലെക്‌സ്’ അഥവാ ‘എംലാല്‍ സിനിപ്ലെക്‌സ്’ എന്ന് പേരിട്ട തീയേറ്റര്‍ ആലപ്പുഴക്കാര്‍ക്കുള്ള തന്റെ സമ്മാനമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാല്‍, സുചിത്ര, എംപി കെസി വേണുഗോപാല്‍ , ആന്റണി പെരുമ്പാവൂര്‍, മഞ്ജുവാര്യര്‍, സംവിധായകന്‍ കെ.മധു, സന്തോഷ് ശിവന്‍, മുരളീ കൃഷ്ണന്‍, സദാശിവന്‍, ഗോപീനാഥന്‍, എന്നിവര്‍ ചേര്‍ന്ന് വിളക്ക് തെളിയിച്ച് തീയേറ്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തൊടുപുഴയിലും പെരുമ്പാവൂരുമുള്ള ആശീര്‍വാദ് സിനിപ്പ്‌ലെക്‌സ് എന്നീ തിയേറ്ററുകളില്‍ പങ്കാളിയായ മോഹന്‍ലാല്‍ ഇതാദ്യമായാണ് സ്വന്തമായി ഒരു തിയ്യേറ്റര്‍ തുടങ്ങിയിരിക്കുന്നത്. നിരവധി ’41 വര്‍ഷമായി ഞാന്‍ സിനിമാരംഗത്തുണ്ട്. സിനിമയില്‍ നിന്നുള്ള വരുമാനം സിനിമയില്‍ തന്നെ ചിലവിടാനാണ് ആഗ്രഹിക്കുന്നത്’. മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ഒരുപാട് സംഭാവനകള്‍ നല്‍കിയ ആലപ്പുഴ ജില്ലയ്ക്കുള്ള സമ്മാനമായാണ് തീയേറ്റര്‍ സമര്‍പ്പിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

 

error: Content is protected !!