നവരസങ്ങളും ‘സ്വന്തമായി കണ്ടുപിടിച്ച’ രസങ്ങളുമായി മലയാളികളുടെ ഹാസ്യസാമ്രാട്ട് വീണ്ടും

സിനിമയിലെ പ്രധാന താരത്തിനേക്കാള്‍ അഭിനയം കൊണ്ടും കോമഡികള്‍ കൊണ്ടും കൈയടി വാങ്ങിയ താരമാണ് ജഗതീ ശ്രീകുമാര്‍.മലയാള സിനിമകളില്‍ സജീവമായി തുടരവേയാണ് ജഗതി ശ്രീകുമാര്‍ വാഹനാപകടത്തെ തുടര്‍ന്ന് വിശ്രമത്തിലേക്ക് തിരിഞ്ഞത്. അദ്ദേഹത്തിന്റെ ചലന ശേഷിയും സംസാര ശേഷിയുമെല്ലാം ഇപ്പോള്‍ മെച്ചപ്പെട്ട് സാധാരണ നിലയില്‍ എത്തുകയാണ്. മലയാളക്കരയെ ചിരിപ്പിച്ച പ്രിയതാരം വീണ്ടും നവരസങ്ങളുമായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. നവ്യാ നായര്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജഗതിയുടെ കൂടെ നവ്യയും വീഡിയോയില്‍ ഉണ്ട്.

തന്റെ നവരസ ഭാവങ്ങള്‍ ഒരിക്കല്‍ കൂടി ക്യാമറയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു കൊണ്ടുള്ള ജഗതി ശ്രീകുമാറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പ്രിയതാരത്തിന്റെ ചലച്ചിത്രലോകത്തേക്കുളള മടങ്ങിവരവ് കാത്തിരിക്കുകയാണ് ആരാധകര്‍.താരം വേഗം സുഖം പ്രാപിച്ച് തിരിച്ച് വരട്ടേയെന്നാണ് ആരാധകര്‍ ആശംസിക്കുന്നത്.

error: Content is protected !!