‘ഈ പണത്തിലും പവറിലുമൊന്നും വല്യ കാര്യമില്ല’,പക്രു ചിത്രം ഇളയരാജയുടെ മോഷന്‍ പോസ്റ്റര്‍

‘മേല്‍വിലാസം’, ‘അപ്പോത്തിക്കിരി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ് രാംദാസന്‍ ഒരുക്കുന്ന ഇളയരാജയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഗിന്നസ് പക്രുവാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വനജന്‍ എന്ന ശക്തമായ കഥാപാത്രമായാണ് പക്രു ചിത്രത്തില്‍ അഭിനയിക്കുന്നത്.

ചിത്രത്തിലെ പക്രു ഉള്‍പ്പടെയുള്ളവര്‍ അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രങ്ങളെയെല്ലാം മോഷന്‍ പോസ്റ്റര്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. എല്ലാവരുടേയും ഡയലോഗുമുണ്ട്. ഈ പണത്തിലും പവറിലുമൊന്നും വല്യ കാര്യമൊന്നുമില്ലെന്ന പക്രുവിന്റെ കഥാപാത്രമായ വനജന്റെ വാക്കുകളിലാണ് വീഡിയോ അവസാനിക്കുന്നത്.

മാധവ് രാംദാസിന്റെ കഥയ്ക്ക് സംഭാഷണമൊരുക്കിയിരിക്കുന്നത് സുദീപ് ടി ജോര്‍ജ്ജാണ്. സജിത്ത് കൃഷ്ണയും ജയരാജ് ടി കൃഷ്ണനും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനുവും എഡിറ്റിംഗ് ശ്രീനിവാസ് കൃഷ്ണയും നിര്‍വ്വഹിക്കും. രതീഷ് വേഗയാണ് സംഗീതമൊരുക്കിയിരിക്കുന്നത്.