ഒടിയന്റെ കളികള്‍ ഇനി മൊബൈലില്‍ കാണാം

ഒടിയന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് വ്യത്യസ്തതയാര്‍ന്ന പ്രചരണ മാര്‍ഗങ്ങളാണ് അണിയറയിലൊരുങ്ങുന്നത്. ഒടിയന്‍ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മൊബൈലില്‍ ആപ്പിലൂടെ ലഭ്യമാകും. നവംബര്‍ അഞ്ചിന് മൊബൈല്‍ ആപ്പ് പുറത്തിറങ്ങുമെന്നറിയിച്ചത് മോഹന്‍ലാലാണ്.

മോഹന്‍ലാലിനെക്കൂടാതെ പ്രകാശ് രാജ്, മനോജ് ജോഷി, മഞ്ജു വാര്യര്‍ തുടങ്ങിയവരും ഒടിയനില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ഈ ചലച്ചിത്രത്തില്‍ വേഷമിടുന്നത്. 2018 ഡിസംബര്‍ 14ന് ഒടിയന്‍ പ്രദര്‍ശനത്തിനെത്തും.