ചാക്കോച്ചന് പിറന്നാള്‍ സമ്മാനവുമായി സൗബിന്‍

കുഞ്ചാക്കോ ബോബന് പിറന്നാള്‍ സമ്മാനവുമായി സൗബിന്‍. പറവ എന്ന ചിത്രത്തിന് ശേഷം സൗബിന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ആണ് നായകന്‍. ഗപ്പി എന്ന ചിത്രത്തിനുശേഷം ജോണ്‍ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലും ചാക്കോച്ചന്‍ തന്നെയാണ് നായകന്‍. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

‘2019 എനിക്കേറെ എക്‌സൈറ്റ്‌മെന്റ് നല്‍കുന്ന രണ്ടു പുതിയ ചിത്രങ്ങള്‍ ഞാന്‍ അനൗണ്‍സ് ചെയ്യുകയാണ്. എന്റെ പ്രിയ സുഹൃത്തുക്കളും പ്രതിഭകളും സംവിധായകരുമായ സൗബിന്‍ ഷാഹിര്‍ പറവയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ജോണ്‍ പോള്‍ ഗപ്പിയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഞാനെത്തുന്നു. എനിക്കു ലഭിച്ച ഏറ്റവും മികച്ച ജന്മദിന സമ്മാനം,’ എന്ന കുറിപ്പോടെയാണ് പുതിയ ചിത്രങ്ങളുടെ അനൗണ്‍സ്‌മെന്റ് താരം നടത്തിയിരിക്കുന്നത്.