മലയാളത്തിലേക്കെന്ന് സണ്ണി ലിയോണ്‍ ; പിന്നീട് പോസ്റ്റ് കാണാനില്ല,അമ്പരപ്പോടെ ആരാധകര്‍

ബോളിവുഡ് നടി സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്.മലയാളത്തിലേക്ക് എത്തുന്ന വിവരം സ്വന്തം സോഷ്യല്‍ മീഡിയ പേജിലൂടെ സ്ഥിരീകരിച്ചിരിക്കുകയാണ്. ‘പ്രിയപ്പെട്ടവരേ, മലയാള സിനിമയിലെ എന്റെ അരങ്ങേറ്റം പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ അതീവ സന്തോഷാലുവാണ്. സിനിമ ഉടന്‍ റിലീസാകും’ എന്നാണ് സണ്ണി തന്റെ മലയാളത്തിലേക്ക് ഉള്ള വരവിന്റെ സന്തോഷം പങ്കുവെച്ചു പോസ്റ്റിട്ടത്. സാങ്കേതിക പ്രവര്‍ത്തകരുടേയും നിര്‍മ്മാണ കമ്പനിയുടേയും വിവരങ്ങളും സണ്ണി ലിയോണ്‍ പോസ്റ്റില്‍ പങ്കു വെച്ചിട്ടുണ്ട്. ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സന്തോഷ് നായരാണ്.

ഒമര്‍ ലുലുവിന്റെ പുതിയ ചിത്രത്തിലും പിന്നീട് സ്ഫടികത്തിന്റെ രണ്ടാം ഭാഗത്തിലും സണ്ണി ലിയോണ്‍ അഭിനയിക്കും എന്ന വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും സണ്ണി സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ മലയാളികളായ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് അവര്‍ സോഷ്യല്‍ മീഡിയ പേജില്‍നിന്ന് ഈ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. കുറിപ്പിട്ട് മിനുട്ടുകള്‍ക്കകമാണ് അവര്‍ അത് നീക്കം ചെയ്തത്. ഇത് അനൗണ്‍സ് ചെയ്ത പ്രൊജക്ടില്‍നിന്നുള്ള പിന്മാറ്റമാണോ എന്ന് വ്യക്തമല്ല. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അവര്‍ പുറത്തുവിട്ടില്ല.