ഭാര്യക്ക് മധുരം പങ്കിട്ട് ബോളിവുഡ്ഡിന്റെ ബര്‍ത്ത്‌ഡെ ബോയ് ഷാരൂഖ് ഖാന്‍

തന്റെ 53ാം പിറന്നാള്‍ വേളയിലും ഒരു കൊച്ചുകുട്ടിയുടെ പുഞ്ചിരിയോടെ ഭാര്യയുമായി കേക്ക് പങ്കിട്ട് നിറഞ്ഞ മനസ്സോടെ ചിരിക്കുന്നത് മറ്റാരുമല്ല. ബോളിവുഡ്ഡിന്റെ കിങ്ങ് ഖാന്‍ തന്നെ.
”ഭാര്യ ഗൗരിക്ക് കേക്ക് നല്‍കി. അതിനു ശേഷം ‘മന്നത്ത് ‘എന്നു ഓമനപ്പേരിട്ടു വിളിക്കുന്ന തന്റെ വീടിനു പുറത്തെത്തി ആരാധകരെ കണ്ടു..ഇപ്പോഴിതാ കുട്ടികളോടൊപ്പം …”
തന്റെ ബര്‍ത്തടെ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയാണ് അദ്ദേഹം.

1980 ടിവി സീരീയലുകളിലൂടെ സിനിമാ രംഗത്തെത്തിയ ഷാരൂഖ് പിന്നീട് ദീവാന എന്ന ചിത്രത്തിലൂടെ ബോളിവുഡ്ഡിലേക്ക് പ്രവേശിക്കുകയായിരുന്നു. ചുരുങ്ങിയ കാലയളവു കൊണ്ടാണ് ഷാരൂഖ് ആരാധകര്‍ക്കിടയിലെ പ്രണയ നായകനായി മാറിയത്.

അഞ്ചാം, ദില്വാലേ ദുല്‍ഹനിയാ ലേ ജായേംഗേ, ദില്‍ തോ പാഗല്‍ ഹേ, കുഛ് ചുഛ് ഹോതാ ഹേ, മൊഹബത്തേന്‍, കഭീ ഖുശീ കഭീ ഗം, ദേവ്ദാസ്, സ്വദേശ്, ചക് ദേ ഇന്ത്യ, മൈ നെയിം ഈസ് ഖാന്‍, ചെന്നൈ എക്സ്പ്രെസ്, ഹാപ്പി ന്യൂ ഇയര്‍, ദില്‍വാലെ, റെയ്സ് തുടങ്ങിയ നിരവധി സിനിമകളിലൂടെ പ്രേക്ഷക മനസ്സ് പിടിച്ചു പറ്റിയ അദ്ദേഹം ആരാധകസമ്പത്തു പരിശോധിച്ചാല്‍ ലോകത്തിലെ തന്നെ ഏറ്റവും വിജയം കൈ വരിച്ച താരം തന്നെയാണ്.നിരവധി ആരാധകരാണ് പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് ആശംസകളുമായി മുന്നോട്ടു വന്നിട്ടുള്ളത്.