മാരി 2 ‘ദ ഡോണ്‍ ഈസ് ബാക്ക്’,ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ധനുഷ്

ധനുഷിന്റെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് കോമഡി ആക്ഷന്‍ ചിത്രമായ മാരിയുടെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടായിരുന്നു.  ചിത്രത്തില്‍ സായ് പല്ലവി, കൃഷ്ണ കുലശേഖരന്‍, ടൊവിനോ, വാരു ശരത്കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം വുണ്ടര്‍ബാര്‍ സിനിമാസിന്റെ കീഴിലാണ് പുറത്തിറങ്ങുന്നത്. സ്റ്റണ്ട് മാസ്റ്റര്‍ സില്‍വയാണ് ആക്ഷന്‍ രംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്. നടന്‍ ധനുഷ് തന്റെ ട്വിറ്റര്‍ പേജിലും ഫേസ്ബുക്ക്‌ പേജിലും പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.