തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ നവംബര്‍ 8ന് പ്രദര്‍ശനത്തിന് എത്തും

അമിതാബ് ബച്ചന്‍, അമീര്‍ ഖാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജയ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍. ചിത്രം ദീപാവലി റിലീസ് ആയി നവംബര്‍ 8ന് പ്രദര്‍ശനത്തിന് എത്തും. കത്രീന കൈഫ്, ഫാത്തിമ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. നവംബര്‍ 8ന് ചിത്രം തീയേറ്ററുകളില്‍ എത്തും. പഴയ കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ആദിത്യ ചോപ്രയാണ്. 210 കോടി മുതല്‍ മുടക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.