തൊണ്ടിമുതല്‍ കണ്ടതു മുതല്‍ താന്‍ ഫഹദിന്റെ ആരാധകന്‍: വിജയ് സേതുപതി

തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ട സമയം മുതല്‍ താന്‍ ഫഹദിന്റെ ആരാധകനായി മാറിയിരുന്നുവെന്ന് വിജയ് സേതുപതി. ഡിസംബറില്‍ റിലീസാകുന്ന സൂപ്പര്‍ ഡീലക്‌സ് എന്ന സിനിമയില്‍ ഞാനും ഫഹദും ഒന്നിച്ചു വരുന്നുണ്ട്. അതില്‍ ട്രാന്‍സ്‌ജെന്‍ഡറാണ് എന്റെ കഥാപാത്രം.തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ടപ്പോള്‍ മുതല്‍ ഞാന്‍ ഫഹദിന്റെ ഫാനാണ്. സൂപ്പര്‍ ഡീലക്‌സില്‍ ഞങ്ങള്‍ ഒന്നിച്ചുള്ള സീനുകളില്ലെങ്കിലും ഫഹദ് അഭിനയിക്കുന്നത് കാണാനായി മാത്രം ലൊക്കേഷനില്‍ പോയെന്നും വിജയ് സേതുപതി ഒരു അഭിമുഖത്തില്‍ പങ്കുവെച്ചു.

അതേസമയം ഇരുവരും ഒന്നിച്ചെത്തുന്ന സൂപ്പര്‍ഡീലക്‌സിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. ശില്‍പ്പ എന്നാണ് വിജയുടെ കഥാപാത്രത്തിന്റെ പേര്. സംവിധായകന്‍ തന്നെ രചിച്ച ഈ ചിത്രത്തിന്റെ അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ ഒരുക്കിയിരിക്കുന്നത് മിസ്‌കിനും നളന്‍ കുമാര സാമിയും നീലന്‍ കെ ശേഖറും ചേര്‍ന്നാണ്.

യുവാന്‍ ശങ്കര്‍ രാജ സംഗീതം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയത് പി സി ശ്രീറാം, പി.എസ് വിനോദ്, നീരവ് ഷാ എന്നിവര്‍ ചേര്‍ന്നാണ്.