‘അടങ്ക മാരു’വിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു

ജയം രവി നായകവേഷത്തിലെത്തുന്ന ചിത്രമാണ് അടങ്ക മാരു. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. കാര്‍ത്തിക് തങ്കവേലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രമായിരിക്കും അടങ്ക മാരു. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ജയം രവി പ്രത്യക്ഷപ്പെടുന്നത്. റാഷി ഖന്നയാണ് ചിത്രത്തിലെ നായിക. ഹോം മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിക്രം വേദ ഫെയിം സാം സിഎസ് ആണ് സംഗീതം നിര്‍വഹിക്കുന്നത്. ചിത്രം ഈ വര്‍ഷം തിയേറ്ററുകളിലെത്തും.