പ്രാണയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രം പ്രാണയുടെ രണ്ടാമത്തെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. വി.കെ പ്രകാശ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത് നിത്യമേനോനാണ്.

നിത്യമേനോന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ രണ്ടാമത്തെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. റസൂല്‍ പൂക്കുട്ടി, പി.സി ശ്രീറാം, ലൂയിസ് ബാങ്ക്‌സ് എന്നിവരും ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.വിന്‍സി രാജ് ആണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.