നിത്യഹരിത നായകനിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

എ.ആര്‍ ബിനുരാജ് സംവിധാനം ചെയ്യുന്ന ചിത്രം നിത്യ ഹരിത നായകനിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.വിഷ്ണു ഉണ്ണിക്കൃഷ്ണനാണ് ചിത്രത്തിലെ നായകന്‍. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ധര്‍മജനും, സുരേഷ് കുമാറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണനും, ധര്‍മജന്‍ ബോള്‍ഗാട്ടിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജോസഫ്, സൗബിന്‍, ബിജു കുട്ടന്‍, താര കല്യാണ്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ജയശ്രീ, അനില, രവീണ എന്നിവര്‍ക്കു പുറമേ ഒരു പുതുമുഖവും നായികയായി ഉണ്ടാകും. ജയഗോപാല്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സംഗീതം നല്‍കുന്നത് നവാഗതനായ രഞ്ജന്‍ രാജ് ആണ്.