ബിലാലിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ പുതിയ പോസ്റ്റര്‍ സംവിധായകന്‍ അമല്‍ നീരദ് പുറത്തുവിട്ടു. തിയേറ്ററുകളില്‍ വന്‍കൈയ്യടി നേടിയ ചിത്രമാണ് മമ്മൂട്ടി നായകനായി എത്തിയ ബിഗ് ബി. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം മാസ് സ്‌റ്റൈലിഷ് ആക്ഷന്‍ ചിത്രമായിരുന്നു. മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ചിത്രം മലയാളികള്‍ക്ക് ഒരു പുതിയ അനുഭവം ആയിരുന്നു. അമല്‍ നീരദും, ഉണ്ണിര്‍ ചേര്‍ന്നാണ് ചിത്രത്തിന് കഥ എഴുതിയത്. ബാല, മനോജ് കെ.ജയന്‍, മംമ്ത മോഹന്‍ദാസ് എന്നിവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കള്‍.

ബിലാലിന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തില്‍ ഫഹദും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അബു ജോണ്‍ കുരിശിങ്കലായാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ എത്തുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.