‘ഹൂ’വിലെ മേക്കിങ് വീഡിയോ പുറത്തുവിട്ടു

അജയ് ദേവലോക സംവിധാനം ചെയ്ത ചിത്രം ‘ഹൂ’വിലെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ചിത്രം കഴിഞ്ഞ ദിവസം തീയേറ്റേറുകളില്‍ റിലീസ് ചെയ്തിരുന്നു. ഇംഗ്ലീഷിലും, മലയാളത്തിലുമാണ് റിലീസ് ചെയ്യുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് കോറിഡോര്‍ 6 ഫിലിംസ് ആണ്.

ഷൈന്‍ ടോം ചാക്കൊ, രാജീവ് പിള്ള, പേളി മാണി തുടങ്ങിയവര്‍ ‘ഹൂ’വിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഒരു ക്രിസ്മസ് രാത്രിയില്‍ നിഗൂഢമായ താഴ്‌വരയില്‍ നടക്കുന്ന ചില വിചിത്രമായ സംഭവങ്ങളും അത് അവിടെയുള്ള ജനങ്ങളെ, അവരുടെ മനസ്സിനെ എങ്ങനെ ബാധിക്കുന്നു എന്നതുമാണ് ‘ഹൂ’ സിനിമയുടെ പ്രമേയം.മൂന്ന് ഭാഗങ്ങളിലായി ഒരുക്കുന്ന സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് ‘ഹൂ’ ഇറങ്ങുക. ആദ്യ ഭാഗമായ ‘ഇസബെല്ല’ പിന്നീട് പുറത്തിറങ്ങും.