മകള്‍ക്കൊപ്പം ‘ചിരിച്ച് കുളിച്ച്’ ടൊവിനോ


കുസൃതി നിറഞ്ഞ നിമിഷം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ. ശരീരം മുഴുവന്‍ ബാത്ത് ജെല്ലിന്റെ പതയുമായി ബാത്ത്ടബ്ബില്‍ ഇരിക്കുന്ന ടൊവിനോയുടെയും മകള്‍ ഇസയുടെയും ചിത്രമാണ് ടൊവിനോ ഇപ്പോള്‍ ഇന്‍സ്റ്റയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.ഇസയുടെ ബെസ്റ്റ് ഫ്രണ്ടായിരിക്കുമ്പോള്‍ എന്ന ക്യാംപഷനോടുകൂടിയാണ് ടൊവിനോ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റു ചെയ്ത് കുറച്ചു സമയത്തിനകം ചിത്രം വൈറലായി.

തന്റെ ജീവിതത്തിലെ ഓരോ മനോഹര നിമിഷങ്ങളും ഇന്‍സ്റ്റയില്‍ പങ്കുവെയ്ക്കാന്‍ ടൊവിനോ മറക്കാറില്ല. മകള്‍ ഇസയുമൊത്തുള്ള ചിത്രത്തിന് നിരവധി ലൈക്കാണ് ലഭിച്ചിട്ടുള്ളത്. ഒരു കുപ്രസിദ്ധ പയ്യനാണ് ടൊവിനോയുടെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. നവംബര്‍ 9ന് ചിത്രം തിയേറ്ററുകളിലെത്തും.ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടന്നിരുന്നു. ഒഴിമുറിക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. അനു സിത്താരയും നിമിഷ സജയനുമാണ് നായികമാര്‍.