മധുര രാജ മോഷന്‍ പോസ്റ്റര്‍ നവംബര്‍ 3ന് പുറത്തിറങ്ങും

മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം മധുര രാജയുടെ ഷൂട്ടിംഗ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നവംബര്‍ 3ന് പുറത്തിറങ്ങുമെന്നാണ് പുതിയ സൂചന.പോക്കിരി രാജയിലെ കഥാപാത്രം വീണ്ടുമെത്തുമ്പോള്‍ ഇത്തവണ്ണ പുതിയ ചില കഥാപാത്രങ്ങള്‍ കൂടെയുണ്ട് മധുരരാജയില്‍. പോക്കിരി രാജയില്‍ നിന്ന് സിദ്ദിഖ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍ തുടങ്ങിയവര്‍ രണ്ടാം ഭാഗത്തില്‍ എത്തുന്നു. അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രധാന സ്ത്രീകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ തമിഴ് താരം ജയും പ്രധാന വേഷത്തിലുണ്ട്.

ജഗപതി ബാബു ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ബിജുക്കുട്ടന്‍, അജു വര്‍ഗീസ്, ധര്‍മജന്‍, എം.ആര്‍ ഗോപകുമാര്‍, കൈലാസ്, ബാല, മണിക്കുട്ടന്‍, നോബി, ബൈജു എഴുപുന്ന, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് പീറ്റര്‍ ഹെയ്‌നാണ് സംഘട്ടനം ഒരുക്കുന്നത്. നെല്‍സണ്‍ ഐപ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.