കബീര്‍ സിംഗ് ; അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്ക്

വിജയ് ദേവരകൊണ്ട നായകനായെത്തിയ തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്കിനു പേരിട്ടു. കബീര്‍ സിംഗ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഷാഹിദ് കപൂറാണ് അര്‍ജുന്‍ റെഡ്ഡിയായി വേഷമിടുന്നത്. കിയാര അദ്വാനി ചിത്രത്തില്‍ നായികയായെത്തുന്നു.സന്ദീപ് വംഗയാണ് കബീര്‍ സിംഗ് സംവിധാനം ചെയ്യുന്നത്. ടിസീരിസാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2019 ജൂണ്‍ 21ന് ചിത്രം റിലീസ് ചെയ്യും.

തമിഴ് റീമേക്കില്‍ നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം ആണ് അര്‍ജുന്‍ റെഡ്ഡിയുടെ വേഷത്തിലെത്തുന്നത്. രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് ധ്രുവ് ചിത്രത്തിലെത്തുന്നത്. മേഘ ചൗധരിയാണ് നായികാവേഷത്തിലെത്തുന്നത്. നാഷണല്‍ അവാര്‍ഡ് ജേതാവ് ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക് പതിപ്പില്‍ വിജയ് ദേവരകൊണ്ടയുടെ നായികയായി ശാലിനി പാണ്ഡേയാണ് അഭിനയിച്ചത്.