ഉറുമിയില്‍ അഭിനയിച്ചത് ഭയത്തോടെ ; വെളിപ്പെടുത്തലുമായി വിദ്യാബാലന്‍

പൃഥ്വിരാജിന്റെ ഉറുമിയില്‍ അഭിനയിച്ചത് ഭയപ്പാടോടെ ആയിരുന്നു എന്ന വെളിപ്പെടുത്തലുകളുമായി ബോളിവുഡ് താരം വിദ്യാബാലന്‍. വിദ്യ ബാലന്‍ മലയാളത്തിലെത്തിയ ആദ്യ ചിത്രമായിരുന്നു സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ്, പ്രഭുദേവ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ഉറുമി. ഈ ഒരു മലയാള ചിത്രത്തില്‍ മാത്രമേ വിദ്യ അഭിനയിച്ചിട്ടുള്ളു.ചിത്രം വിജയമായിരുന്നു.

ഉറുമിയില്‍ ‘ചലനം ചലനം’ എന്ന ഗാനരംഗത്തില്‍ താന്‍ ഒരു സ്‌പെഷ്യല്‍ അപ്പിയറന്‍സ് ചെയ്തിരുന്നു. (മുംബൈയ്ക്കടുത്ത്) മാല്‍ഷജ് ഘാട്ടില്‍ അതും കനത്ത മഴയത്തായിരുന്നു ചിത്രീകരണം. മുഴുവന്‍ ചളിയുമായിരുന്നു. നൃത്തം ചെയ്യാന്‍ തന്നെ തനിക്കു ഭയമാണ് എന്നിരിക്കെ നൃത്തത്തില്‍ പ്രഗത്ഭനായ പ്രഭു ദേവയെപ്പോലെ ഒരാളുടെ മുന്നില്‍ വല്ലാത്ത പേടിയായിരുന്നു എന്നും ചിത്രീകരണത്തിന്റെ ആദ്യാവസാനം താന്‍ ‘നെര്‍വസ്’ ആയിപ്പോയി എന്നുമാണ് വിദ്യ പറഞ്ഞിരിക്കുന്നത്.

എന്റെ നൃത്തത്തെ കുറിച്ച് എനിക്ക് തന്നെ വലിയ മതിപ്പില്ലാതെയിരിക്കുന്ന സാഹചര്യത്തില്‍ പ്രഭുദേവയുടെ മുന്നില്‍ നൃത്തം ചെയ്യേണ്ടി വരുന്നതിനെക്കുറിച്ച് ടെന്‍ഷന്‍ ആയിരുന്നു. അത് മാത്രമല്ല, നൃത്തം ചെയ്യാനും ഞാന്‍ നൃത്തം ചെയ്തത് കാണാനും എനിക്ക് തന്നെ ഇഷ്ടമല്ല.പക്ഷേ ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഗാനം കണ്ടപ്പോള്‍ എനിക്ക് എന്നെത്തന്നെ മറ്റൊരു വീക്ഷണകോണിലൂടെ കാണാന്‍ ആവുന്നുണ്ട്. ഇന്നത്തെ എന്നെക്കുറിച്ച് എനിക്ക് നല്ല അഭിപ്രായം ഉണ്ടാകാന്‍ അടുത്ത എട്ടു വര്‍ഷം കാത്തിരിക്കണോ എന്ന്. വേണ്ട എന്നാണ് ഉത്തരം. എന്നെ ഞാനായിത്തന്നെ സ്‌നേഹിക്കാന്‍, സ്വീകരിക്കാന്‍ ഞാന്‍ ഇന്ന്, ഇപ്പോള്‍, ഈ നിമിഷം തന്നെ തയ്യാറാണെന്നും വിദ്യ പറയുന്നു.