പ്രിയങ്കയ്ക്കായി നിക്കിന്റെ വെഡ്ഡിങ് ഗിഫ്റ്റ് ; 48 കോടിയുടെ ആഡംബര സമ്മാനം

ബോളിവുഡ് താരറാണി പ്രിയങ്ക ചോപ്രയ്ക്ക് ലൊസാഞ്ചല്‍സില്‍ വെഡ്ഡിംഗ് ഗിഫ്‌റ്റൊരുക്കി നിക്.പ്രിയങ്കയ്ക്ക് താമസിക്കാനായി ലോസാഞ്ചല്‍സില്‍ ആഡംബര സൗകര്യങ്ങളോടുകൂടിയ അത്യാഡംബര വസതിയാണ് നിക്ക് വാങ്ങിയിരിക്കുന്നത്. 6.50 മില്യന്‍ ഡോളര്‍ (ഏകദേശം 48 കോടി) വിലമതിക്കുന്നതാണ് ഈ മാളിക.

4,129 സ്‌ക്വയര്‍ ഫീറ്റുളള വീട്ടില്‍ 5 ബെഡ്‌റൂമുകളാണുളളത്. ടെറസില്‍ സ്വിമ്മിങ് പൂളുണ്ട്. മലയിടുക്കുകളാല്‍ ചുറ്റപ്പെട്ടതാണ് വീട്. ബാല്‍ക്കണിയില്‍നിന്നും നോക്കിയാല്‍ പ്രകൃതിഭംഗി ആസ്വദിക്കാന്‍ കഴിയുംവിധമാണ് വീടിന്റെ നിര്‍മ്മാണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നവംബറില്‍ ജോധ്പൂരിലെ ഉമൈദ് ഭവനില്‍ വെച്ചാണ് വിവാഹം. നവംബര്‍ 30 ന് തുടങ്ങുന്ന വിവാഹ ആഘോഷങ്ങള്‍ ഡിസംബര്‍ 2 വരെ നീളും. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി 200 പേര്‍ മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. ശേഷം ന്യൂയോര്‍ക്കില്‍ സുഹ്യത്തുകള്‍ക്കായി പാര്‍ട്ടി ഒരുക്കും. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പ്രിയങ്കയേക്കാള്‍ 10 വയസ് കുറവാണ് നിക് ജൊനാസിന്. നിക്കിന് 26 വയസും പ്രിയങ്കയ്ക്ക് 36 വയസുമാണ് പ്രായം. ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്.