നെഞ്ചിടിപ്പിച്ച് ‘പിഹു’വിന്റെ ട്രെയിലര്‍

വിനോദ് കാപ്രി ഒരുക്കിയ ബോളീവുഡ് ചിത്രം പിഹുവിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍.മാതാ പിതാക്കളുടെ പേടിസ്വപ്നം എന്ന ക്യാപ്ഷനോട് കൂടിയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്.

ബഹുനില ഫ്‌ളാറ്റില്‍ ഒറ്റപ്പെട്ടുപോയ രണ്ട് വയസുകാരിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.ഗോവ ചലച്ചിത്രമേളയില്‍ ഏറെ പ്രശംസ നേടിയ ചിത്രമാണ് പിഹു.ചിത്രീകരണത്തിനായി സംവിധായകന്‍ നേരിട്ടത് വലിയ വെല്ലുവിളികളാണ്. ഒരു യാഥാര്‍ത്ഥസംഭവത്തെ അടിസ്ഥാനമാക്കിയാണ് വിനോദ് കാപ്രി പിഹു ഒരുക്കിയത്.

രണ്ടു വയസ്സുകാരി മീറ വിശ്വകര്‍മ്മയുടെ ഭാവങ്ങള്‍ മൂന്ന് ക്യാമറകള്‍ വെച്ചാണ് പകര്‍ത്തിയത്. കുഞ്ഞിനെ വെച്ച് ദിവസം രണ്ട് മണിക്കൂര്‍ ചിത്രീകരണം മാത്രമാണ് സാധ്യമായിരുന്നത്. നവംബര്‍ 16ന് പിഹു തിയേറ്ററുകളിലെത്തും.