‘ജോണി ജോണി യെസ് അപ്പാ’ പ്രദര്‍ശനത്തിനെത്തി

 

കുഞ്ചാക്കോ ബോബനെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ജോണി ജോണി യെസ് അപ്പാ തിയേറ്ററുകളിലെത്തി.അനു സിത്താരയാണ് ചിത്രത്തിലെ നായിക.   നര്‍മ്മത്തില്‍ ചാലിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

ടിനി ടോം, ഷറഫുദ്ദീന്‍ എന്നിവരും ചിത്രത്തില്‍പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  ഇരുവരും കുഞ്ചാക്കാ ബോബന്റെ സഹോദരങ്ങളായാണ് എത്തുന്നത്. ജോണി എന്നാണ് കുഞ്ചാക്കോയുടെ കഥാപാത്രത്തിന്റെ പേര്. ഗീതയാണ് ഇവരുടെ അമ്മയായി വേഷമിടുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗീത മലയാള സിനിമയിലേക്ക് തിരിച്ച് വരുന്ന ചിത്രമാണിത്.

വെള്ളിമൂങ്ങയ്ക്ക് ശേഷം ജോജി തോമസ് തിരക്കഥ രചിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വൈശാഖ് രാജനാണ്. ഷാന്‍ റഹമാനാണ് സംഗീത സംവിധാനം.കണ്ണൂരിന്റെ പശ്ചാത്തലത്തിലാണ് ജോണി ജോണി യെസ് അപ്പാ ഒരുക്കിയിരിക്കുന്നത്.