ജി.എസ് പ്രദീപ് സംവിധാന രംഗത്തേക്കും

ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ് പ്രദീപ് സിനിമാ സംവിധായകനാവുന്നു. സ്വര്‍ണ്ണ മത്സ്യങ്ങള്‍ എന്നാണ് ചിത്രത്തിന്റെ പേര്. കുട്ടികളിലൂടെ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് സ്വര്‍ണ്ണ മത്സ്യങ്ങള്‍.

സ്‌കൂള്‍ കലോത്സവ താരങ്ങളായി ചിത്രത്തിലെത്തുന്നവര്‍ തന്നെയാണ് പ്രധാന കഥാപാത്രങ്ങളെന്ന് സംവിധായകന്‍ ജി.എസ് പ്രദീപ് പറഞ്ഞു. സ്‌കൂള്‍ കലോത്സവം താരങ്ങളായ തൃശൂര്‍ സ്വദേശിനി ജെസ്മിയ, കണ്ണൂരുകാരന്‍ വിനില്‍ ഫൈസല്‍ എന്നിവരും സ്വര്‍ണ്ണ മത്സ്യങ്ങളില്‍ അഭിനയിക്കുന്നു. സുധീര്‍ കരമന, സിദ്ധിഖ് അടക്കമുള്ള താരനിരയും ചിത്രത്തിലുണ്ട്. ബിജിപാലാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.