പ്രണയം വെളിപ്പെടുത്തി അനുശ്രീ ; സിനിമയിലുള്ള ആളല്ല

റിയാലിറ്റി ഷോയിലൂടെ മലയാള സിനിമ രംഗത്തേക്കെത്തി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അനുശ്രീ.തനിക്കൊരു പ്രണയമുണ്ടെന്നും അതുപക്ഷേ സിനിമയുമായി ബന്ധമുള്ള ആളല്ലെന്നും അനുശ്രീ പറയുന്നു.ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തല്‍.

‘എനിക്കൊരു പ്രണയമുണ്ട്. അത് പക്ഷെ സിനിമയിലെ ആളല്ല. എന്നെ മനസിലാക്കുന്ന ഒരാള്‍. എന്റെ മാതാപിതാക്കളും എന്റെ ചേട്ടനും പിന്നെ എന്റെ പ്രണയവുമാണ് എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍. ആ മുഖമാണ് എന്റെ കരുത്ത്. ഒരുമിച്ചൊരു ജീവിതത്തിലേക്ക് എന്ന് പോകും എന്ന് പറയാനാകില്ല. കുറേ നല്ല കഥാപാത്രങ്ങള്‍ കൂടി അഭിനയിക്കണം. എല്ലാം ഭംഗിയായി നടക്കാന്‍ പ്രാര്‍ഥിക്കുന്നു’ എന്ന് അനുശ്രീ പറയുന്നു.

സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയില്‍ നിന്നാണ് ലാല്‍ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസില്‍ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്. അതു കൂടാതെ വെടിവഴിപാട്, റെഡ് വൈന്‍,പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷമാണ് അനുശ്രീ ചെയ്തത്. ഉള്‍ട്ട, ഓട്ടോറിക്ഷ,മധുര രാജ തുടങ്ങിയ ചിത്രങ്ങളിലാണ് അനുശ്രീ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.