‘കോളാമ്പി’ സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് മോഹന്‍ ലാല്‍ അനൗണ്‍സ് ചെയ്തു

ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ‘കോളാമ്പി’ എന്ന സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് മോഹന്‍ ലാല്‍ അനൗണ്‍സ് ചെയ്തു. അരിസ്‌റ്റോ സുരേഷാണ് ചിത്രത്തില്‍ മുഖ്യവേഷം കൈകാര്യം ചെയ്യുന്നത്.തനതായ അഭിനയ ശൈലിയിലൂടെ ആരാധക ഹൃദയങ്ങളില്‍ ഇടം പിടിച്ച നടനാണ് അരിസ്‌റ്റോ സുരേഷ്. നിത്യാ മേനോനാണ് ചിത്രത്തില്‍ നായിക.

ആംപ്ലിഫയര്‍ നാണു എന്നാണ് അരിസ്‌റ്റോ സുരേഷിന്റെ കഥാപാത്രത്തിന്റെ പേര്. നിര്‍മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുക ദിലീഷ് പോത്തനാണ്. അണിയറയിലും പ്രഗത്ഭരാണ് അണിനിരക്കുന്നത്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കലാസംവിധാനം സാബു സിറിള്‍. സംഗീത സംവിധാനം രമേഷ് നാരായണന്‍, ശബ്ദ സംവിധാനം റസൂല്‍ പൂക്കുട്ടി എന്നിവര്‍ നിര്‍വ്വഹിക്കും.സുപ്രീം കോടതി ഉച്ചഭാഷിണികള്‍ നിരോധിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുടെ ജീവിതത്തിലെ പ്രയാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.