ജോണി ജോണി യെസ് അപ്പായിലെ പുതിയ വിഡിയോ ഗാനം കാണാം

ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജോണി ജോണി എസ് അപ്പായിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ഷാന്‍ റഹ്മാനാണ് സംഗീതം. സച്ചിന്‍ വാര്യര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. അനു സിത്താരയാണ് നായിക. മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

ടിനി ടോം, ഷറഫുദീന്‍, അബുസലീം, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വെള്ളിമൂങ്ങ ഫെയിം ജോജി തോമസ് ആണ് തിരക്കഥ രചിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കും.വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണം. ചിത്രം ഒക്ടോബര്‍ 26ന് തിയേറ്ററുകളിലെത്തും.