കാട്രിന്‍ മൊഴിയിലെ വിഡിയോ ഗാനം കാണാം

വിദ്യാ ബാലന്‍ പ്രധാന വേഷത്തില്‍ എത്തി ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ചിത്രമായ തുമാരി സുലുവിന്റെ തമിഴ് റീമേക്ക് കാട്രിന്‍ മൊഴിയിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. വീട്ടമ്മയും റേഡിയോ ജോക്കിയുമായി വിദ്യയെത്തിയ ചിത്രം തമിഴിലെത്തുമ്പോള്‍ ജ്യോതികയാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്‌.

മൊഴി ചിത്രത്തിന്റെ സംവിധായകനായ രാധ മോഹനാണ് തുമാരി സുലു തമിഴിലൊരുക്കുന്നത്. നവംബറിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.