പുറത്താക്കലല്ല…ദിലീപിന്റേത് സ്വമേധയാ ഉള്ള രാജി …’അമ്മ’യ്ക്കയച്ച കത്ത് പുറത്ത്

ദിലീപിന്റെ അമ്മയില്‍ നിന്നുള്ള രാജിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ദിലീപ് അമ്മയ്ക്കയച്ച കത്തിന്റെ പകര്‍പ്പ് പുറത്ത് വന്നത്. കത്തില്‍ പറയുന്നതിങ്ങനെ….
ഒന്നര വര്‍ഷത്തിലധികമായി താന്‍ മനസ്സാ വാചാ അറിയാത്ത കുറ്റത്തിന് വേട്ടയാടപ്പെടുകയാണ്. ഈ വിഷയത്തില്‍ അമ്മയുടെ അവൈലബിള്‍ എക്‌സികുട്ടീവ് തന്നെ പുറത്താക്കാന്‍ തീരുമാനിക്കുകയും പിന്നീട് ജനറല്‍ ബോഡി നടപടി മരവിപ്പിക്കുകയും ചെയ്തു. ഈ വിവരം താനറിഞ്ഞത് മാധ്യമ വാര്‍ത്തകളിലൂടെയാണ്. ഔദ്യോഗികമായി ഈ കാര്യം തന്നെ അറിയിക്കാതിരുന്നിട്ട് പോലും ചില തത്പരരക്ഷികള്‍ വിവാദം ഉണ്ടാക്കുകയാണെന്നും ദിലീപ് കത്തില്‍ പറയുന്നു. ഈ ഘട്ടത്തിലാണ് സംഘടനയുടെ നന്‍മ്മയെ കരുതി കോടതി തീര്‍പ്പുണ്ടാകും വരെ സംഘടനയിലേക്ക് തിരിച്ച് വരുന്നില്ലെന്ന് കത്ത് നല്‍കിയത്. അത് കൊണ്ടരിശം തീരാത്തവര്‍ തന്റെ പേരില്‍ അമ്മയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും ദിലീപ് കത്തില്‍ ആരോപിക്കുന്നു.

ഒരു ജനറല്‍ ബോഡി എടുത്ത തീരുമാനം മാറ്റാന്‍ മറ്റൊരു ജനറല്‍ ബോഡിയ്ക്ക് മാത്രമേ അവകാശമുള്ളൂ. നടപടിപ്രകാരമല്ലാതെ, വിശദീകരണം നല്‍കാനവസരം നല്‍കാതെ ഒരംഗത്തെ പുറത്താക്കാന്‍ പോലും നിയമാവലി അനുവദിക്കില്ല. എന്നിരിക്കെ തനിയ്‌ക്കെതിരെ പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ സമ്മര്‍ദ്ധം ചെലുത്തുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ദിലീപ് പറയുന്നു. അമ്മ എന്ന സംഘടന തകരാതിരിക്കാനും അമ്മ നല്‍കുന്ന കൈനീട്ടം കൊണ്ട് ജീവിക്കുന്നവരെ ഓര്‍ത്തും താന്‍ രാജി വെയ്ക്കുന്നുവെന്നും ഈ കത്ത് രാജി കത്തായി പരിഗണിക്കണമെന്നുമാണ് ദിലീപ് കത്തില്‍ പറയുന്നത്. അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹന്‍ലാലുമായ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണു രാജികത്ത് നല്‍കിയത്. രാജികത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ്,പുറത്താക്കലല്ല. നിലവിലെ സാഹചര്യത്തില്‍, അമ്മ സംഘടയിലെ ഭിന്നിപ്പ് കൂടുതല്‍ വെളിവാക്കുന്നതാണ് ദിലീപിന്റെ രാജി.
കത്തിന്റെ യുെ ഫേസ്ബുക്ക് പോസ്റ്റിന്റേയും പൂര്‍ണ്ണരൂപം ചുവടെ,