രണ്ടാമൂഴമല്ല മോഹന്‍ലാലിന്റെ പുതിയ സിനിമ….ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയാണ് മോഹന്‍ലാലിന്റെ പുതിയ സിനിമ. നവാഗതരായ ജിബി, ജോജു എന്നിവർ ചേര്‍‍ന്നാണ് സംവിധാനം. സുനിൽ, മാർട്ടിൻ പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ സംവിധായകർക്കൊപ്പം സഹായികളായി പ്രവർത്തിച്ചവരാണ് ഇരുവരും. വെള്ളിമൂങ്ങ, ചാർലി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങി നിരവധി സിനിമകളിൽ അസോഷ്യേറ്റ് ആയിരുന്നു ജിബിയും ജോജുവും.രണ്ടാമൂഴമാകും ലാേട്ടന്റെ അടുത്ത സിനിമയെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്.

 

സിനിമ വൈകിയതിനെ തുടര്‍ന്ന് എം.ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചിരുന്നു. ശ്രീകുമാര്‍ മേനോനും, മോഹന്‍ലാലും രണ്ടാമൂഴം സംബന്ധിച്ച ആശങ്കകള്‍ക്ക് വ്യക്തത നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതിനിടയിലാണ് പുതിയ സിനിമ പ്രഖ്യാപിച്ച് മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയത്.