പ്രിഥ്വിരാജിന്റെ ചോക്ലേറ്റ് വീണ്ടുമെത്തുന്നു…പക്ഷേ നായകന്‍ പൃഥ്വിയല്ല

മൂവായിരം പെണ്‍കുട്ടികള്‍ക്കിടയില്‍ ഒരേ ഒരു ആണ്‍കുട്ടിയായെത്തി പൃഥ്വിരാജ് നമ്മെ കുകുടെ ചിരിപ്പിച്ച സിനിമയാണ് ചോക്ലേറ്റ്. ഷാഫി സംവിധാനം ചെയ്ത് 2007 പുറത്തിറങ്ങിയ സിനിമ ഹിറ്റും ആയിരുന്നു. എന്നാല്‍ അതെ കഥയുമായി ഉണ്ണി മുകുന്ദന്‍ എത്തുകയാണ്. സംവിധാനം ഷാഫി അല്ല, പകരം ബിനു പീറ്ററാണ്.

പ്രിഥ്വിരാജിന്റെ ചോക്ലേറ്റിന് തിരക്കഥയൊരുക്കിയ സച്ചി-സേതു കൂട്ടുകെട്ടിലെ സേതുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സ്റ്റോറി റീടോള്‍ഡ് എന്നാണ് പോസ്റ്ററില്‍ കൊടുത്തിരിക്കുന്നത്. അതിനാല്‍ തന്നെ ചോക്ലേറ്റ് സിനിമയുമായി ബന്ധം ഈ സിനിമക്ക് ഉണ്ടാകും എന്നുറപ്പാണ്. മല്ലു സിങ്, അച്ചായന്‍സ്, സീനിയേഴ്സ് തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ സേതു വീണ്ടും തൂലിക ചലിപ്പിക്കുമ്പോള്‍ ഒരു ഹിറ്റ് തന്നെ നമുക്ക് പ്രതീക്ഷിക്കാം.