അവസരമില്ലെന്ന്പറഞ്ഞ്നടക്കുന്നു’ പാര്‍വതിക്കെതിരെ സനല്‍കുമാര്‍ ശശിധരന്‍

ഡബ്ല്യുസിസിയുടെ സജീവ പ്രവര്‍ത്തകരില്‍ ഒരാളായ പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത് കസബ എന്ന ചിത്രത്തേയും മമ്മൂട്ടിയേയും വിമര്‍ശിച്ച് രംഗത്തെത്തിയതോടെയാണ്. ഇതോടെ ആരും തന്നെ വിളിക്കാറില്ലെന്നും സിനിമയില്‍ അവസരം ലഭിക്കുന്നില്ലെന്നും പറഞ്ഞ് പാര്‍വതി തന്നെ അടുത്തിടെ രംഗത്തെത്തിയിരുന്നു.എന്നാല്‍, താന്‍ ആര്‍ക്കെതിരെയാണോ പ്രതിഷേധിക്കുന്നത് അവരുടെ സിനിമകളില്‍ അവസരം കിട്ടുന്നില്ലെന്ന് പരാതി പറയുമ്പോള്‍ അത്  സ്വാഭാവികമായും സംശയമാണ് നല്‍കുന്നതെന്ന് സംവിധായകനായ സനല്‍കുമാര്‍ ശശിധരന്‍ ഉന്നയിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.