ജോസഫിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

എം.പദ്മകുമാറിന്റെ സംവിധാനത്തില്‍ ജോജു ജോര്‍ജ് നായകനാകുന്ന ചിത്രം ജോസഫിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ ജോജു ജോര്‍ജ് വ്യത്യസ്ത ഗെറ്റപ്പിലാണെത്തുന്നത് . വിരമിച്ച പൊലിസ് ഉദ്യോഗസ്ഥന്റെ കഥ പറയുന്ന ചിത്രം ജോജു ജോര്‍ജിന്റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കുമെന്നാണ് അണിയറ സംസാരം.

ഷാഹി കബീര്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ഇര്‍ഷാദ്, സിനില്‍, മാളവിക മേനോന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഡ്രീംഷോട്ട് സിനിമയുടെ ബാനറില്‍ ഹരിദാസാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.