15 വര്‍ഷം മുമ്പ് ആസൂത്രണം ചെയ്ത സിനിമയാണ് വട ചെന്നൈ ; ധനുഷ്

വെട്രിമാരന്‍-ധനുഷ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം വട ചെന്നൈ റിലീസിന് തയ്യാറെടുക്കുകയാണ്.എന്നാല്‍ 15 വര്‍ഷം മുമ്പ് ആസൂത്രണം ചെയ്ത സിനിമയാണ് വട ചെന്നൈ എന്ന് വെളിപ്പെടുത്തി ധനുഷ്. അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ധനുഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2003 ലാണ് വെട്രിമാരന്‍ വട ചെന്നൈ എന്ന സിനിമയെ കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ അത്ര വലിയ ബഡ്ജറ്റിലും ആ മാര്‍ക്കറ്റിംഗ് അന്തരീഷത്തിലും ആ പ്രോജക്ടുമായി മുന്നോട്ടു പോകാന്‍ അവര്‍ക്ക് സാധിച്ചില്ല. പിന്നീട്, പൊല്ലാതവന്‍, ആടുകളം എന്നീ ചിത്രങ്ങള്‍ ഒന്നിച്ച് ചെയ്തു. രണ്ട് സിനിമകളും വിമര്‍ശനപരമായും വാണിജ്യപരമായും നല്ല വിജയമായിരുന്നു. പിന്നീട് 2016 ലാണ് വട ചെന്നൈയെ കുറിച്ച് വീണ്ടും ചിന്തിക്കുന്നതും തുടര്‍ന്ന് നിര്‍മ്മിക്കുന്നതും.

ചിത്രത്തില്‍ ഒന്നിലധികം ഗെറ്റപ്പുകളിലാണ് ധനുഷ് പ്രത്യക്ഷപ്പെടുന്നത്. കിഷോര്‍ കുമാര്‍, സമുദ്രക്കനി, ഡാനിയേല്‍ ബാലാജി, പവന്‍, ആന്‍ഡ്രിയ, ഐശ്വര്യ രാജേഷ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍. വണ്ടര്‍ഫുള്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് നാരായണന്റെതാണ് സംഗീതം. ഒക്ടോബര്‍ 17 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.എണ്‍പതു കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ഈ ചിത്രത്തിന്റെ പുതിയ പ്രോമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.