വക്കീലായി നെടുമുടി വേണു ; ഒരു കുപ്രസിദ്ധ പയ്യനിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

മധുപാലിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. ചിത്രത്തിലെ നെടുമുടി വേണുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അഡ്വക്കറ്റ് സന്തോഷ് നാരായണന്‍ എന്ന കഥാപാത്രമായാണ് നെടുമുടി വേണു എത്തുന്നത്. അനു സിത്താരയും നിമിഷ സജയനുമാണ് നായികമാരായെത്തുന്നത്.

ഒരു കുപ്രസിദ്ധ പയ്യന്‍ കേരളത്തെ നടുക്കിയ ഒരു യഥാര്‍ത്ഥ കൊലപാതകത്തെ ആസ്പദമാക്കിയുള്ള ഒരു സിനിമയാണ്. നിമിഷ സജയനും അനുസിത്താരയുമാണ് ചിത്രത്തിലെ നായികമാര്‍.