ഫ്രഞ്ച് വിപ്ലവത്തിലെ നവാസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

സണ്ണി വെയ്ന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഫ്രഞ്ച് വിപ്ലവത്തിലെ നവാസ് വള്ളിക്കുന്നിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മാവോ എന്ന കഥാപാത്രമായാണ് നവാസ് എത്തുന്നത്.

90 കളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം നവാഗതനായ മജീദാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സണ്ണി വെയിന്‍ ഒരു പാചകക്കാരന്റെ വേഷത്തിലാണ് എത്തുന്നത്. ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സണ്ണി വെയ്ന്‍, സത്യന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.