അറബിക്കഥയിലെ അലാവുദീന്‍ വീണ്ടും ; ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

അറബിക്കഥയിലെ അലാവുദീന്‍ വീണ്ടും സിനിമയില്‍ എത്തുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ വില്‍ സ്മിത്ത് ജിന്നായും മേന മസൗദ് അലാവുദീനായും എത്തുന്നു. വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസിനായി ഗയ് റിത്ച്ചിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോണ്‍ അഗസ്റ്റ്, റിത്ച്ചിയും ചേര്‍ന്നാണ്.

നൊമി സ്‌കോട്ട്, മര്‍വാന്‍ കെന്‍സാരി, നുവാന്‍ ആകാര്‍, നാവിഡ് നെഗാഹാന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അടുത്ത വര്‍ഷം മെയ് 24ന് ചിത്രം തീയേറ്ററുകളിലെത്തും.