മീ ടൂ വെളിപ്പെടുത്തലുകളെ പ്രശംസിച്ച് നടി പാര്‍വതി

ബോളിവുഡ് സിനിമാ സംഘടനകളുടെ നീക്കത്തില്‍ അഭിനന്ദനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി പാര്‍വതി. ബോളിവുഡില്‍ മാത്രമല്ല മലയാള സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ നിലവില്‍ വരണമെന്ന് പാര്‍വതി പറയുന്നു. വിഷയത്തില്‍ പ്രതികരിച്ച അഞ്ജലി മേനോനെ പിന്‍താങ്ങിയാണ് നടിയുടെ കുറിപ്പ്. മീ ടൂ ക്യാംപെയിനില്‍ ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുകയെന്ന ബോളിവുഡ് സിനിമാ സംഘടനകളുടെ നീക്കത്തില്‍ കേരളത്തിലും ഇതു സംഭവിച്ചിരുന്നെങ്കില്‍ എന്നാണ് പാര്‍വതി പറഞ്ഞത്. സിനിമയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും നാട്ടില്‍ നിലവിലുള്ള പൗരാവകാശങ്ങള്‍ക്ക് അര്‍ഹതയില്ലേ എന്ന ചോദ്യം പദ്മപ്രിയയും ഉന്നയിക്കുന്നുണ്ട്.