സര്‍ക്കാറിന്റെ ആദ്യ ടീസര്‍ ഒക്ടോബര്‍ 19ന്

ഇളയ ദളപതി വിജയ് ചിത്രം സര്‍ക്കാറിന്റെ ആദ്യ ടീസര്‍ ഈ മാസം 19 ന് വൈകീട്ട് ആറുമണിക്ക് പുറത്തുവിടും. എ.ആര്‍ മുരുകദോസാണ് സര്‍ക്കാര്‍ സംവിധാനം ചെയ്തിരിക്കുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. വരലക്ഷ്മി ശരത് കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയാണ് സര്‍ക്കാര്‍.

രാധാ രവി, പാലാ കുറുപ്പയ്യ, യോഗി ബാബു എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നു. സര്‍ക്കാറിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹകനും, എഡിറ്റര്‍ ശ്രീകര്‍ പ്രസാദുമാണ്. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.