പൊന്നമ്മച്ചീ മരിച്ചവരെ വിട്ടേക്കൂ….ഷമ്മി തിലകന്‍

കെ.പി.എ.സി ലളിതയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. കഴിഞ്ഞ ദിവസം തിലകനെതിരെ കെ.പി.എ.സി ലളിത നടത്തിയ വിമര്‍ശനത്തിനെ പരോക്ഷമായി വിമര്‍ശിച്ചാണ് ഷമ്മി തിലകന്‍ രംഗത്ത് വന്നിരിക്കുന്നത്. ഒരിക്കല്‍ ഒരു കാര്യവുമില്ലാതെ തിലകന്‍ തന്റെ ഭര്‍ത്താവ് ഭരതനെക്കുറിച്ച് മോശമായി പറഞ്ഞുവെന്നും അതിന്റെ പേരില്‍ തിലകനുമായി വര്‍ഷങ്ങളോളം മിണ്ടിയിരുന്നില്ലെന്നും കെ.പി.എസി.ലളിത പറഞ്ഞിരുന്നു. ഇതാണ് ഷമ്മി തിലകനെ ചൊടിപ്പിച്ചത്. ഫെയ്‌സ്ബുക്കിലൂടെയാണ് ഷമ്മി തിലകന്‍ കെ.പി.എ.സി ലളിതയെ പേരെടുത്ത് പറയാതെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്….

പൊന്നമ്മച്ചീ.. ലളിതമായി പറയുന്നു.!മരിച്ചവരെ വിട്ടേക്കൂ..! സ്വന്തം കണ്ണില്‍ കിടക്കുന്ന കോല്‍ എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താല്‍ പോരേ…? ഇല്ലെങ്കില്‍ ആ കോല്‍ നിങ്ങള്‍ക്ക് നേരെ തന്നെ പത്തി വിടര്‍ത്തും. ജാഗ്രതൈ. പറ്റിയ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കുമെന്ന് കരുതുന്നു.