നിവിന്‍ പോളി നായകനാകുന്ന മിഖായേലിന്റെ ടീസര്‍ കാണാം

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ആദ്യ 50 കോടി ചിത്രം സമ്മാനിച്ച സംവിധായകന്‍ ഹനീഫ് അദേനിയുടെ അടുത്ത ചിത്രം മിഖായേലിന്റെ ടീസര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയെ നായകനാക്കി വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ താരത്തിന്റെ ജന്‍മദിനത്തിലാണ് പുറത്തിറങ്ങിയിട്ടുള്ളത്. കായംകുളം കൊച്ചുണ്ണിയുടെ ഇന്റര്‍വെല്ലില്‍ തിയറ്ററുകളിലും ടീസര്‍ പ്രദര്‍ശിപ്പിക്കുന്നു.

മഞ്ജിമ മോഹന്‍ നായികയാകുന്ന ചിത്രത്തിന് കൊച്ചിക്കും,കോഴിക്കോടിനും പുറമേ ആഫ്രിക്കയിലും ഷൂട്ടിംഗുണ്ട്. വലിയൊരു ഭാഗം ചിത്രീകരണം ആഫ്രിക്കയിലായിരിക്കും. ഫാമിലി ക്രൈം ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രത്തില്‍ മാസ് ഘടകങ്ങളും ഉള്‍പ്പെടുത്തും. ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ എന്നാണ് ചിത്രത്തിന് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. ഹനീഫ് അദേനി തന്നെയാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. നേരത്തേ ചിത്രത്തിനായി പുതുമുഖങ്ങളെ അന്വേഷിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ആന്റോജോസഫാണ് മിഖായേല്‍ നിര്‍മിക്കുന്നത്.