പൃഥ്വിരാജിന്റെ ഏറ്റവും മികച്ച സിനിമയായിരിക്കും ആടുജീവിതം; അമല പോള്‍

മലയാള സിനിമയിലേക്ക് തിരിച്ചു വരവിനൊരുങ്ങി അമല പോള്‍. പൃഥ്വിരാജ് -ബ്ലെസി കൂട്ടുക്കെട്ടിന്റെ ആടുജീവിതത്തില്‍ ശക്തമായ കഥാപത്രമായിട്ടാണ് അമല പോള്‍ എത്തുന്നത് . തനിക്ക് ഇത്തരത്തിലുള്ള റോള്‍ കിട്ടിയതില്‍ സന്തോഷിക്കുവെന്നും തന്റെ സ്വപ്ന സാക്ഷത്കാരം പോലെയുള്ള കഥാപാത്രമാണ് ആടുജീവിതത്തില്‍ ലഭിച്ചെതെന്നും നടി പറഞ്ഞു. ആടുജീവിതത്തിന് മുമ്പ് മറ്റൊരു ശക്തമായ കഥാപാത്രം ചെയ്യണം. ആടുജീവിതം എന്റെ വലിയ സിനിമകളിലൊന്നാണ്. മലയാളസിനിമയെ രാജ്യാന്തരതലത്തില്‍ എത്തിക്കാന്‍ കഴിയുന്ന സിനിമയായിരിക്കും. പൃഥ്രിരാജ്, ബ്ലെസി, എ.ആര്‍ റഹ്മാന്‍,റസൂല്‍ പൂക്കുട്ടി, മോഹനന്‍ തുടങ്ങിയ പ്രഗല്‍ഭരുടെ കൂട്ടായ്മയില്‍ ഒരുങ്ങുന്ന ഈ സിനിമ എനിക്ക് ബൈബിള്‍ പോലെയാണെന്നും അവര്‍ പറഞ്ഞു. രണ്ട് വര്‍ഷം കൊണ്ട് പുറത്തിറങ്ങുന്ന ചിത്രത്തില്‍ പൃഥ്വിയുടെ വലിയൊരു മേക്കോവര്‍ ഉണ്ടെന്നും. പൃഥ്വി എന്ന നടന്റെ ഏറ്റവും മികച്ച സിനിമയായിരിക്കും ആടുജീവിതം അമല പോള്‍ പറഞ്ഞു.