ആനക്കള്ളന്റെ പുതിയ പോസ്റ്റര്‍ എത്തി

 

പടയോട്ടം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിജു മേനോന്‍ കള്ളന്‍ പവിത്രനായി എത്തുന്ന ആനക്കള്ളന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വന്നു. സുരേഷ് ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഹിറ്റ്മേക്കര്‍ ഉദയ കൃഷ്ണനാണ് ഒരുക്കിയിരിക്കുന്നത്. സാഹചര്യങ്ങള്‍ കൊണ്ട് കള്ളനാവേണ്ടി വന്ന ഒരാളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. അനുശ്രീ, കനിഹ, ഷംന കാസിം എന്നിവരാണ് നായികമാരായ് എത്തുന്നത്. ട്രെയിലര്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയും ചെയ്തിരുന്നു. ഒരുപാട് ചിരിപ്പിക്കുന്ന ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനറാണ് ചിത്രം.

നാദിര്‍ഷയാണ് ആനക്കള്ളന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. പ്രിയങ്ക, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, ജനാര്‍ദനന്‍, സുധീര്‍ കരമന, കൈലാഷ്, ബാല, സായികുമാര്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആല്‍ബി ദൃശ്യങ്ങള്‍ ഒരുക്കിയ ആനക്കള്ളന്റെ എഡിറ്റ് ജോണ്‍കുട്ടി ആണ് ചെയ്തിരിക്കുന്നത്. പഞ്ചവര്‍ണ്ണ തത്തയുടെ വിജയത്തിന് ശേഷം സപ്ത തരംഗ് സിനിമ നിര്‍മ്മിക്കുന്ന സിനിമയാണ് ആനക്കള്ളന്‍.