ലൂസിഫര്‍ കടംകൊണ്ട പേര് ; രഹസ്യം വെളിപ്പെടുത്തി പൃഥ്വിരാജ്

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്ചിത്രത്തിന്റെ വിശേഷങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കുകയാണ് പൃഥ്വി.

ലൂസിഫറിന്റെ കഥ തനിക്ക് പറയാന്‍ പറ്റില്ലെന്നും സിനിമ കാണുമ്പോള്‍ ആ കഥ മനസ്സിലാക്കണമെന്നും പൃഥ്വി പറയുന്നു. മോഹന്‍ലാലിനെവെച്ച് അഭിനയിപ്പിക്കാന്‍ ഒരു കഥയുണ്ടെന്ന് മുരളി ഗോപി പറഞ്ഞതില്‍ നിന്നാണ് ലൂസിഫര്‍ ആരംഭിക്കുന്നത്. ലൂസിഫര്‍ എന്ന ടൈറ്റില്‍ കടംകൊണ്ട പേരാണെന്നും രാജേഷ്പിള്ളയെന്ന സുഹൃത്ത് ലാലേട്ടനുവേണ്ടി തയ്യാറാക്കിയ ഒരു കഥയ്ക്ക് നല്‍കിയ പേരാണെന്നും പൃഥ്വി പറഞ്ഞു. ആ കഥ വളരെ നല്ലതാണെന്നും എന്നാല്‍ ലൂസിഫര്‍ എന്ന ടൈറ്റില്‍ ഈ കഥയ്ക്കാണ് വളരെ അനുയോജ്യമെന്ന് ഇപ്പോള്‍ തോന്നുന്നെന്നും പൃഥ്വിരാജ് പറയുന്നു.

വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.ഭാഗ്യം ചെയ്ത ഒരു പുതുമുഖ സംവിധായകനാണ് താനെന്നും വളരെ മികച്ച സഹപ്രവര്‍ത്തകരെയാണ് തനിക്ക് ലഭിച്ചതെന്നും പറഞ്ഞു. ഒപ്പം താന്‍ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും വളരെ നല്ല രീതിയില്‍ നടത്തിതരുന്നൊരു മികച്ച നിര്‍മ്മാതാവായിരുന്നു ആന്റണി പെരുമ്പാവൂരെന്നും പൃഥ്വി പറഞ്ഞു. 2019 മാര്‍ച്ച് 28 ന് സിനിമ റിലീസ് ചെയ്യും.