ആരാധകര്‍ക്ക് സര്‍പ്രൈസ് ഒരുക്കി ദുല്‍ഖര്‍

ആരാധകര്‍ക്കായി സര്‍പ്രൈസ് ഒരുക്കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഇന്ന് വൈകീട്ട് 6 മണിക്ക്
സര്‍പ്രൈസ് വെളിപ്പെടുത്തുമെന്നും താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സിനിമയുടെ ട്രെയ്‌ലര്‍ അതിയായ സന്തോഷത്തോടെയാണ് താന്‍ പങ്കുവെക്കുന്നതെന്ന് പറഞ്ഞ ദുല്‍ഖര്‍ ആ സിനിമ തന്റെ അടുത്ത സിനിമയല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഏത് സിനിമയുടെ ട്രെയ്‌ലറായിരിക്കും താന്‍ പങ്കുവെക്കാന്‍ പോകുന്നതെന്ന് ആരാധകരോട് ദുല്‍ഖര്‍ ചോദിച്ചിട്ടുമുണ്ട്. എത് സിനിമയുടെ ട്രെയ്‌ലറായിരിക്കും പുറത്തുവിടുകയെന്ന കാര്യത്തില്‍ കണ്‍ഫ്യൂഷനിലാണ് ആരാധകര്‍.

മമ്മൂട്ടിയുടെ പുതിയ ചിത്രമായ മധുരരാജയുടെ പേരാണ് പലരും പറയുന്നത്. രഞ്ജിത്ത്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ഡ്രാമയുടെ പേരും ആരാധകര്‍ പറയുന്നുണ്ട്. തന്റെ സിനിമ അല്ലെന്ന് പറഞ്ഞിരിക്കുതിനാല്‍ ഒരു യമണ്ടന്‍ പ്രേമകഥ ആയിരിക്കില്ലെന്ന കാര്യത്തില്‍ ഉറപ്പാണ്. തമിഴില്‍ നിര്‍മ്മിക്കുന്ന കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന സിനിമയാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന ദുല്‍ഖര്‍ ചിത്രം.