പേളിയും ശ്രീനിയും ആരാധകര്‍ക്ക് മുന്നിലേക്ക് ഒരുമിച്ചെത്തി! വൈറല്‍ വീഡിയോ കാണാം

മിനിസ്‌ക്രീനിലെ വിവിധ പരമ്പരകളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച താരമാണ് ശ്രിനിഷ് അരവിന്ദ്. ബിഗ് ബോസിലൂടെ പേളി മാണിയും ശ്രിനിഷ് അരവിന്ദും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെ ഇരുവരും ആരാധകരെ കാണാനെത്തിയിരിക്കുകയാണിപ്പോള്‍. പേളി ആര്‍മി സംഘടിപ്പിച്ച പരിപാടിയില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തു. ബിഗ് ബോസിന്‍രെ ടൈറ്റില്‍ ഗാനത്തിന്റെ അകമ്പടിയോടെയാണ് ഇരുവരേയും വേദിയിലേക്കാനയിച്ചത്. പരിപാടിയില്‍ ആരാധകന്‍ ഗാനം ആലപിച്ചപ്പോള്‍ പേളിയും ശ്രീനിയും ഒരുമിച്ച് ചുവട് വെച്ചു. ഫേസ്ബുക്ക് ലൈവിലൂടെ പേളിയും ഈ സന്തോഷം പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

മമ്മി ശ്രീനിഷുമായുള്ള ഈ ബന്ധത്തിന് സമ്മതിച്ചെന്ന് പേളി അടുത്തിടെ പറഞ്ഞിരുന്നു. പേളിയും ശ്രീനിയും പ്രണയത്തിലാണെന്നും ഗെയിമില്‍ തുടരാനായുള്ള നീക്കമാണ് അതെന്നുമായിരുന്നു മുന്‍പുണ്ടായിരുന്ന വിമര്‍ശനം. ശ്രീനിക്കാണ് പണി കിട്ടാന്‍ പോവുന്നതെന്ന തരത്തിലായിരുന്നു പലരും അഭിപ്രായപ്പെട്ടത്. വിമര്‍ശനവും പരിഹാസവും തുടരുന്നതിനിടയിലും ഇരുവരും തങ്ങളുടെ ബന്ധത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. വീട്ടുകാരെ കൊണ്ട് സംസാരിച്ച് സമ്മതിപ്പിക്കാമെന്ന ഉറപ്പ് ശ്രീനി മുന്‍പേ നല്‍കിയിരുന്നു. ഏതായാലും ഗെയ്മിന് ശേഷവും പ്രണയം തുടരുന്നതിന്റെ സന്തോഷത്തിലാണ് പേളി ശ്രീനി ആരാധകര്‍.